◆ ലൈഫ് കെയർ നെ കുറിച്ച്...
🌿 *ലൈഫ് കെയർ മുടവന്തേരി അഞ്ചാം വർഷത്തിലേക്ക്...* 🌿
🤝 മുടവന്തേരിയിലെ ഒരുപറ്റം നന്മയുള്ളവർ ചേർന്ന് രൂപം നൽകിയ കരുതലിന്റെ കൈത്താങ്ങിന്റെ പദ്ധതി നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. 💚
🩺 ജീവിതയാത്രയിൽ പെട്ടെന്ന് വരുന്ന രോഗങ്ങളിൽ സ്തംബ്ദരായി പോകുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ഒരു കൈത്താങ് തന്നെയാണ് life care ന്റെ സഹായ ഹസ്തം. രോഗം വന്നു കഴിഞ്ഞാൽ ശാരീരികമായും മാനസികമായും തളർന്നു പോകുന്ന സാധാരണക്കാരന്റെ മുന്നിലെ വലിയൊരു വെല്ലുവിളിയാണ് ചികിത്സാ ചെലവിനുള്ള തുക കണ്ടെത്തുക എന്നുള്ളത്. അവിടെയാണ് ലൈഫ് കെയർ അയാൾക്ക് കൈത്താങ്ങായി എത്തുന്നത്. ❤️
🙏 ഈ കാലഘട്ടത്തിൽ ഒരു ചെറിയ സഹായം നൽകുമ്പോഴേക്കും അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ മറ്റും പോസ്റ്റ് ചെയ്ത ആ വ്യക്തിയുടെ അഭിമാനത്തിന് ക്ഷതം ഉണ്ടാക്കുന്ന രീതി നാം കണ്ടു വരാറുണ്ട്. ലൈഫ് കെയറിനെ സംബന്ധിച്ചിടത്തോളം സഹായം കൊടുക്കുന്ന ആളുടെ ഫോട്ടോയോ പേരോ ഒന്നും തന്നെ പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താറില്ല. 🤍
🌸 ഈ പദ്ധതിയുമായി സഹകരിച്ച് പോകുന്ന, ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാവിധ നന്മകളും നേരുന്നു. ഏവർക്കും രോഗമുക്തിയും രോഗശാന്തിയും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ...