◆ ലൈഫ് കെയർ നെ കുറിച്ച്...
🌹ലൈഫ് കെയർ.. നാലു വർഷം പിന്നിടുമ്പോൾ...🌹🤍
നമ്മുടെ മുടവന്തേരിയിലെ..
ഒരു പറ്റം നല്ല മനുഷ്യരുടെ മനസ്സിൽ ഉദിച്ച ലൈഫ് കെയർ എന്ന് നാം പേരിട്ടു വിളിക്കുന്ന ഈ ആശയം..🤝♥️
നമ്മുടെ നാടിന്റെ മനുഷ്യത്വത്തിന്റെ, ഒരു അടയാളപ്പെടുത്തലായിമാറിയിരിക്കുന്നു🥰♥️
പരസ്പരം സഹായിച്ചും സഹകരിച്ചും സാമൂഹികമായി ജീവിക്കുന്നവരാണല്ലോ നമ്മൾ മനുഷ്യർ.🤍🤍
സഹജീവികളുടെ പ്രയാസങ്ങളിൽ ആശ്വാസമാവുക എന്ന നല്ല ഉദ്ദേശത്തോടെ പലതുള്ളി പെരുവെള്ളം എന്നപോലെ നമ്മൾ തന്നെ നമുക്ക് വേണ്ടി തുടങ്ങിവെച്ച ഒരു നല്ല പദ്ധതി.🤍
അപ്രതീക്ഷിതമായി ജീവിതത്തിൽ വന്നേക്കാവുന്ന ഹോസ്പിറ്റൽ എമർജൻസിയോ..
മറ്റ് അസുഖങ്ങളെയോ തുടർന്നുണ്ടായേക്കാവുന്ന ഹോസ്പിറ്റൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക്...
Life care..ന്റെ ഒരു കൈത്താങ്...🥰🤍
Life care ലെ ഓരോ മെമ്പർമാരും ചേർന്ന് ഒരു നിശ്ചിത സംഖ്യ ചേർത്തുവെച്ച് ഒരു കരുതൽ ഫണ്ടായി സമാഹരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ അത്യാവശ്യക്കാർക്ക് നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് വായ്പയായി എടുക്കാൻ സാധിക്കുക എന്ന ആശയം സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസം നൽകുന്ന ഒന്ന് തന്നെ.🌹🌹
ഇന്നത്തെ കാലത്ത് ഒരു ഹോസ്പിറ്റൽ അത്യാവശ്യം വന്ന് താങ്ങാനവാത്ത ബില്ലിന് മുമ്പിൽ..
എവിടെ പോകണം ആരോട് ചോദിക്കണം എന്നറിയാതെ
പകച്ചുനിൽകേണ്ടിവരുന്ന അവസ്ഥയിൽ
സാധാരണക്കാരായ നമ്മുടെ മുന്നിൽ
Life Care.. ഒരു വലിയ ആശ്വാസം തന്നെയാണ്..😍😍
ലൈഫ് കെയറിന്റെ ഇടപെടലുകളിൽ ഒരുപാട് അഭിമാനം തോന്നുന്നു..♥️
എങ്കിലും...ഇത് ഒരുപാട് പേർക്ക് ഉപയോഗപ്പെടുത്താൻ കഴിയട്ടെ എന്നൊന്നും ആശംസിക്കുന്നില്ല.. കാരണം.. വല്ല രോഗവസ്ഥയിലും പെട്ട് ചികിത്സ കാരണം സാമ്പത്തികമായി ബുദ്ദിമുട്ടുന്നവർക്ക് സപ്പോർട്ട് ചെയ്യുക എന്ന ഉദ്ദേശത്തിലാണല്ലോ നാം ഈ പദ്ധതിക്ക് രൂപം നൽകിയത്...
രോഗം കാരണം ബുദ്ദിമുട്ടിലാവുന്ന ഒരവസ്ഥയും ആർക്കും വരാതിരിക്കട്ടെ എന്ന്
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..😞
എങ്കിലും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വന്നേക്കാവുന്ന ഇത്തരം സാഹചര്യങ്ങളെ ആർക്കാ അഭിമുഖീകരിക്കേണ്ടി വരിക.. എന്നറിയില്ലല്ലോ..🙁
ലൈഫ് കെയർ തുടങ്ങിയിട്ട് ഈ നാലു വർഷത്തിനിടയിൽ ഏറെ പേർക്ക് തത്കാലികാശ്വാസമായെങ്കിലും ചെറിയൊരു കൈത്താങ്ങാകുവാൻ നമ്മുടെ ഈ പദ്ധതിക്ക് കഴിഞ്ഞു എന്നതിൽ സന്തോഷിക്കുന്നു...വീണ്ടും പറയാൻ ആഗ്രഹിക്കുന്നു ഒരു രോഗം കൊണ്ടും ബുദ്ധിമുട്ടുന്ന ഒരവസ്ഥയും ആർക്കും വരാതിരിക്കട്ടെ..🙁
എങ്ങാനും അങ്ങനെ ഒരു അത്യാവശ്യം ആർകെങ്കിലും വന്നുപെടുകയാണെങ്കിൽ..അവർക്ക് ആശ്വാസത്തിന്റെ ഒരു കൈത്താങ്ങാകുവാൻ ലൈഫ് കെയറിന് ഇനിയങ്ങോട്ടും സാധിക്കട്ടെ എന്നാശംസിക്കുന്നു..🤍🌹
സഹജീവികളോട് കരുണ ഉള്ളവരാനായിരിക്കുക😍
എന്ന നല്ല മനസ്സോടെ ലൈഫ് കെയറിൽ അംഗങ്ങളായിട്ടുള്ള എല്ലാ മെമ്പർമാർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🥰
പ്രത്യേകം എടുത്തുപറയേണ്ട ഒന്ന് എന്തെന്നാൽ Life care ന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഇടപാടുകളുടെയും.. എല്ലാ കണക്കു കാര്യങ്ങളും വളരെ സുതാര്യതയോടും വിശ്വാസ്യതയോടും കൈകാര്യം ചെയ്യുകയും..മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയുന്ന ലൈഫ് കെയറിന്റെ വർക്കിങ് മെമ്പർമാര് പ്രതേകം അഭിനന്ദനം അർഹിക്കുന്നു..🌹
എല്ലാവരോടും സ്നേഹം മാത്രം..♥️🌹