← എല്ലാവരും A Member's Voice
Life Care Voices
അസീസ് മത്തത്ത്

അസീസ് മത്തത്ത്

Life Care Member

◆ ലൈഫ് കെയർ നെ കുറിച്ച്...

കരുണയുടെയും കൂട്ടായ്മയുടെയും നാല് വർഷങ്ങൾ പൂർത്തിയാകുന്നു...❤️

​ഒരു പ്രയാസം വരുമ്പോൾ പരസ്പരം താങ്ങാവുക എന്ന മാനുഷിക മൂല്യത്തിൽ അധിഷ്ഠിതമായി സമാന ചിന്താഗതിക്കാരായ കുറച്ചുപേർ ചേർന്ന് രൂപം നൽകിയ 'ലൈഫ് കെയർ' ( mudavantheri east) പദ്ധതി വിജയകരമായി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷവും അഭിമാനവും ഉണ്ട്..

ഒരാൾക്ക് പോലും ഈ ഒരു ഫണ്ട്‌ ഉപയോഗിക്കാൻ അവസരം ഉണ്ടാകാതിരിക്കട്ടെ എന്ന് തന്നെയാണ് പ്രാർത്ഥന യും 🙏
ആഗ്രഹവും... എങ്കിലും രോഗം എന്നത് അപ്രതീക്ഷിതമായി കടന്നുവരുന്ന വില്ലനാണ് അതിനെ പടിക്ക് പുറത്തു നിർത്താൻ ചികിത്സ തന്നെയാണ് ഏക വഴി. എത്ര വലിയ സമ്പന്നൻ പോലും രോഗത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം ആ ഒരു തിരിച്ചറിവിൽ നിന്നാണ് തികച്ചും സാദാരണ ക്കാരിൽ സാദാരണക്കാരായ ഒരു പറ്റം ആളുകളെ ഉൾപ്പെടുത്തി ഈ ഒരു പദ്ധതി തുടങ്ങിയത്.

ഇതിനോടകം 30 ഓളം മെംമ്പർമാർക്ക് ചെറുതല്ലാത്ത ഒരാശ്വാസം ഈ പദ്ധതിയിലൂടെ കൊടുക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങക്ക് ഒരുപാട് ചാരുഥാർഥ്യം ഉണ്ട്. നമ്മുടെ പരസ്പര സഹകരണവും ഒത്തൊരുമയും കൊണ്ട് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഇന്ന് ഈ സംരംഭം.
​
എളിയ തുടക്കത്തിൽ നിന്ന് വളർച്ചയിലേക്ക്
------------------------------------------------------------

​വളരെ ചെറിയ ഒരു ആശയത്തിൽ നിന്നും ചുരുക്കം ചില അംഗങ്ങളിൽ നിന്നും ആരംഭിച്ച ഈ കൂട്ടായ്മയിൽ ഇന്ന് 112 സജീവ അംഗങ്ങളുണ്ട്. പരസ്പരമുള്ള വിശ്വാസവും ആത്മാർത്ഥതയുമാണ് ഈ ചുരുങ്ങിയ കാലയളവിൽ ഈ കൂട്ടായ്മയെ ഇത്രയും വലുതാക്കി മാറ്റിയത്. ഓരോ അംഗത്തിന്റെയും കൃത്യമായ പങ്കാളിത്തവും സഹകരണവുമാണ് പദ്ധതിയുടെ വിജയത്തിന് കാരണം.
​
സുതാര്യമായ ഫണ്ട് ശേഖരണവും പ്രവർത്തന രീതിയും
--------------------------------------------------------------------------

​അംഗങ്ങളിൽ നിന്നും ഒരാൾ 5000 രൂപ വീതം സമാഹരിച്ചുകൊണ്ട്, 5 ലക്ഷത്തിലധികം രൂപയുടെ ഒരു നിധി (Fund) പദ്ധതിക്കായി ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. കേവലം ഒരു സാമ്പത്തിക സമാഹരണം എന്നതിലുപരി, അംഗങ്ങൾക്കിടയിലെ പരസ്പര സുരക്ഷാ ഉറപ്പാണ് ഈ ഫണ്ട്.

​അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏതൊരു കുടുംബത്തിന്റെയും സമാധാനം തകർക്കുന്ന ഒന്നാണ്. ആ നിമിഷങ്ങളിൽ ഒരു കൈത്താങ്ങാവുക എന്നതാണ് ലൈഫ് കെയറിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ കൂട്ടായ്മയിലെ അംഗങ്ങൾക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ അടിയന്തിരമായി വരുന്ന വൈദ്യസഹായങ്ങൾക്കും ചികിത്സകൾക്കുമായി ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കുന്നു. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളിൽ ആരുടെയും മുന്നിൽ കൈനീട്ടാതെ, സ്വന്തം കൂട്ടായ്മയിൽ നിന്ന് തന്നെ സഹായം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.

​പുതിയ പ്രതീക്ഷകളോടെ
-----------------------------------

​ആരംഭിച്ച കാലം മുതൽ ഇങ്ങോട്ട് അർഹരായവർക്ക് കൃത്യമായ സമയത്ത് ആശ്വാസമെത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളുടെ കൈകോർക്കൽ ഇന്ന് നിരവധി കുടുംബങ്ങൾക്ക് വലിയൊരു തണലായി മാറിയിരിക്കുന്നു.
​വരും വർഷങ്ങളിലും കൂടുതൽ ഐക്യത്തോടെയും സുതാര്യതയോടെയും ഈ കൂട്ടായ്മയെ മുന്നോട്ട് കൊണ്ടുപോകാനും, കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സാമ്പത്തികമായും മാനസികമായും പരസ്പരം താങ്ങാവാനും ലൈഫ് കെയറിന് സാധിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം...

​'കൂടെയുണ്ട് ഞങ്ങൾ' എന്ന സന്ദേശവുമായി ലൈഫ് കെയർ പദ്ധതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകട്ടെ!

112+
Members
30
Families Helped
4
Years Strong
View the Collection Register → എല്ലാവരെയും ഫോട്ടോയോടെ കാണുക