◆ ലൈഫ് കെയർ നെ കുറിച്ച്...
ലൈഫ് കെയർ അഞ്ചാം വർഷത്തിലേക്ക്❤️
ലൈഫ് കെയർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ എന്റെ ഓർമ്മയിൽ ആദ്യം വരുന്നത് ഈയൊരു ഉദ്യമത്തെക്കുറിച്ച് ആദ്യമായി മൈത്രിയിൽ വിശദമായി സംസാരിച്ച പെരിയാണ്ടി അസീസ് കെ ആണ് 🥰
മുടവന്തേരി മൂന്നാം വാർഡിലെ സൗഹൃദങ്ങളുടെ ഇടമായ മൈത്രിയിൽ😍
അന്ന് ചർച്ചയായ ഒരു ആശയമായിരുന്നു ലൈഫ് കെയർ ❤️
മൈത്രി ഒരു ചാരിറ്റി കൂട്ടായ്മ ആയിരുന്നില്ല രാഷ്ട്രീയമില്ല മത ചർച്ച യില്ല ജാതിയുടെ വേർതിരിവുകൾ ഇല്ല പരസ്പരം സൗഹൃദം പുതുക്കുക നാട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുക പഴയകാല ഓർമ്മകളിലൂടെ സഞ്ചരിക്കുക അതൊക്കെയാണ് മൈത്രിയുടെ സൗന്ദര്യം🥰
അങ്ങനെയുള്ള ഒരു കൂട്ടായ്മയിൽ ഉയർന്നുവന്ന ആശയം ഇന്ന് ഒരു നാടിന്റെ നന്മയ്ക്കുള്ള വലിയൊരു കൈത്താങ്ങായി വളർന്നിരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്🥰
ഒരാൾ 5000 രൂപ നൽകിക്കൊണ്ട് 112 ഓളം ആളുകൾ അംഗങ്ങൾ ആയ ഈ കൂട്ടായ്മയുടെ ലക്ഷ്യം വളരെ ലളിതമാണ്🙏
പെട്ടെന്നൊരു അസുഖം വന്നാൽ ആശുപത്രി ചിലവുകൾക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്വന്തം അംഗങ്ങൾക്ക് മൂന്നുമാസത്തിനുള്ളിൽ തിരിച്ചടക്കാവുന്ന രീതിയിൽ ഒരു ലക്ഷം രൂപ വരെ വായ്പയായി നൽകുക.
കേൾക്കുമ്പോൾ ഇതൊരു സാമ്പത്തിക സഹായ പദ്ധതിയായി തോന്നാം പക്ഷേ...
ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നു നിൽക്കുമ്പോൾ സമയത്തു ലഭിക്കുന്ന ഒരു സഹായത്തിന്റെ വില അത് ആ അനുഭവിച്ചവർക്കേ ശരിക്കും അറിയൂ..🙏
മൂന്നുവർഷങ്ങൾക്കു മുമ്പേ എനിക്കും ഒരു ആവശ്യം വന്നപ്പോൾ ലൈഫ് കെയറിൽ നിന്ന് ചെറിയൊരു തുക വായ്പയായി എടുക്കേണ്ടി വന്നു ആവശ്യം നിറവേറ്റാൻ ആ സഹായം ഏറെ ഉപകരിച്ചു🥰
പിന്നീട് ആ തുക സമയത്തിന് തിരിച്ചടക്കുകയും ചെയ്തു . അതുകൊണ്ടുതന്നെ ലൈഫ് കെയർ എന്താണെന്ന് ഇന്നും ഇതിനെ പൂർണമായി മനസ്സിലാക്കാത്ത പല മെമ്പർമാരെക്കാളും ഇതിനെ ഞാൻ മനസ്സിലാക്കി😃
ജീവിതത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും ഒരു പ്രതിസന്ധി വന്നുചേരാം 😒
അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരാതെ സ്വന്തം കൂട്ടായ്മയിൽ നിന്നു തന്നെ ഒരു സഹായം ലഭിക്കുമെന്ന വിശ്വാസം എത്ര വലിയ ആശ്വാസമാണ് ❤️
ഇവിടെ പണം മാത്രമല്ല കൈമാറപ്പെടുന്നത് പരസ്പര വിശ്വാസവും കരുതലും സ്നേഹവും ആണ് ❤️
ലൈഫ് കെയർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഈ ആശയത്തിന്റെ ഉടമസ്ഥൻ ആരാണെന്ന് എനിക്കറിയില്ല പക്ഷേ
ഞാൻ അറിഞ്ഞത് അസീസ്ക്ക മൈത്രിയിൽ വിശദമായി ഇതിനെപ്പറ്റി പറഞ്ഞപ്പോഴാണ്🥰
ലൈഫ് കെയറിന് നെഞ്ചേറ്റി കൂടെ നിന്ന് എല്ലാ അംഗങ്ങളെയും സ്നേഹത്തോടെ ഓർക്കുന്നു🥰
ഒരു നല്ല ആശയം മനസ്സിൽ തോന്നുന്നതിൽ അല്ല അതിനെ പ്രാവർത്തികമാക്കി മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന താക്കി മാറ്റുന്നതിലാണ് അതിന്റെ മഹത്വം ❤️
ലൈഫ് കെയർ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകട്ടെ ഇനിയും ഒരുപാട് പേർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസമാകാൻ ലൈഫ് കെയറിന് കഴിയട്ടെ
നമ്മുടെ വഴിയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം...
സ്നേഹത്തോടെ❤️❤️