Life Care Voices
◆ ലൈഫ് കെയർ നെ കുറിച്ച്...
മൂന്നാം വാർഡ് മെമ്പർ എന്ന നിലയിൽ എനിക്കേറ്റവും അഭിമാനിക്കാൻ പറ്റുന്ന മഹത്തായ പ്രസ്ഥാനമാണ് ലൈഫ് കെയർ. പെരിയാണ്ടി ഭാഗങ്ങളിലായി പരന്ന് കിടക്കുന്ന പ്രദേശത്തെ 112 ഓളം ആളുകൾ ചേർന്ന് 5000 രൂപ സ്വരൂപിച്ച് അതിൽ പെട്ടവരോ അവരുടെ കുടുംബങ്ങളോ രോഗികളാവുമ്പോൾ കൈത്താങ്ങാവുക എന്ന ഒറ്റ ലക്ഷ്യത്തിൽ തുടങ്ങിയ ലൈഫ് കെയർ 4 വർഷം കടന്ന് മുന്നോട്ട് പോവുകയും 30 പേർക്ക് ഇതുവരെ സഹായമാവുകയും ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും ഈ മഹത്തായ സംരംഭം ആളുകൾക്ക് ഉപകാരപ്പെട്ട് മുന്നോട്ട് നീങ്ങട്ടെ എന്ന് ആശംസിക്കുന്നു.
തൂണേരി മൂന്നാം വാർഡ് മെമ്പർ
റജീന കാഞ്ഞിരക്കണ്ടി